Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fahadh Faasil

താ​ൻ സി​നി​മ ന​ട​നാ​കു​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​യാ​ൾ വി​ജ​യ്: ഫ​ഹ​ദ് ഫാ​സി​ൽ പ​റ​യു​ന്നു  

താ​നൊ​രു സി​നി​മാ ന​ട​നാ​കു​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ് ആ​ണെ​ന്ന് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ളി’​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ബി​ഹൈ​ൻ​ഡ് വു​ഡ്സ് ടി​വി​ക്കാ​യി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ കെ.​എ​സ് ര​വി​കു​മാ​റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഫ​ഹ​ദി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

‘ആ​ദ്യ​മാ​യി വി​ജ​യ് സാ​റി​നെ കാ​ണു​ന്ന​ത് ‘കാ​ത​ലു​ക്ക് മ​ര്യാ​ദെ’ സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ചാ​ണ്. അ​ച്ഛ​ന്‍റെ (ഫാ​സി​ൽ) സി​നി​മ​യാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഞാ​ൻ വെ​ക്കേ​ഷ​ന് വ​ന്ന​താ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് 12–13 വ​യ​സു​കാ​ണും.

എ​ന്നോ​ട് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ന​ട​നാ​കു​മെ​ന്നു പ​റ​ഞ്ഞ​ത് വി​ജ​യ് സാ​ർ ആ​ണ്. അ​ന്ന് അ​ധി​ക​മൊ​ന്നും സം​സാ​രി​ച്ചി​ല്ല. എ​ന്നാ​ൽ സം​സാ​രി​ച്ച​ത് മു​ഴു​വ​ൻ സി​നി​മ​യെ​ക്കു​റി​ച്ചാ​ണ്’, ഫ​ഹ​ദ് പ​റ​യു​ന്നു. 

പ​ര​സ്യ ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​വും ഫ​ഹ​ദ് പ​ങ്കു​വ​ച്ചു. വി​ജ​യ്യും ഫ​ഹ​ദും സി​നി​മ​യി​ൽ ഇ​തു​വ​രെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഒ​രു ജ്വ​ല്ല​റി​യു​ടെ പ​ര​സ്യ​ത്തി​ൽ വി​ജ​യ്യും ഫ​ഹ​ദും ഒ​രു​മി​ച്ച് വേ​ഷ​മി​ട്ടി​രു​ന്നു. 

Latest News

Corehub Up